May 19, 2024

കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

0
20230418 110207.jpg
പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭൂതാനം കവലക്ക് സമീപം വെച്ച് ഇന്ന് രാവിലെ ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികനായ പുല്‍പ്പള്ളി ഭൂതാനം ഇലവുങ്കല്‍ സണ്ണി(55) ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വീട്ടില്‍ നിന്നും കുട്ടികളെ ബസ്റ്റോപ്പില്‍ കൊണ്ടുവിടുന്നതിനായി സണ്ണി പോകുമ്പോഴായിരുന്നു സംഭവം. ഉടനെ സണ്ണി സ്‌കൂട്ടര്‍ നിലത്തിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ വന്ന കാട്ടാന സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ത്തു. സ്‌കൂട്ടറിന് തൊട്ടുപുറകെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ സ്‌കൂട്ടര്‍ യാത്രികന് മതിയായ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂതാനം, മരകാവ്, വേലിയമ്പം, കണ്ടാമല, ചെണ്ടക്കുനി തുടങ്ങിയപ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *