May 19, 2024

മോദിയുടെ പേരിൽ കൊലക്കുറ്റം ചുമത്തണം ; കോൺഗ്രസ് എസ്

0
20230418 111623.jpg
കൽപ്പറ്റ : രാജ്യരക്ഷയ്ക്ക് വേണ്ടി കാവൽ നിൽക്കുന്ന ധീര ജവാന്മാരെ അറിഞ്ഞു കൊണ്ട് കൊലക്കു കൊടുക്കുന്ന പ്രധാനമന്ത്രിയുടെ പേരിൽ കൊലക്കുറ്റം ചുമത്തി നിയമനടപടി സ്വീകരിക്കണം , കേവലം തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ഇന്ത്യൻ സൈന്യത്തെ ഉപയോഗിച്ചതു രാജ്യദ്രോഹമാണ് . ഒരു രാജ്യത്തെ ഭരണാധികാരിയും ഇത്തരം നീചകൃത്യം നടത്തി തിരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിച്ച ചരിത്രമില്ല . ഭാരതത്തിനു തന്നെ നരേന്ദ്രമോദി നാണക്കേട് ഉണ്ടാക്കിയിരിക്കുന്നു .2024 ലെ തെരഞ്ഞെടുപ്പിൽ ജയിക്കുവാൻ ആർഎസ്എസിനെ ഉപയോഗിച്ച് ഇന്ത്യയിൽ വർഗീയ കലാപത്തിന് അമിത്ഷായെ ഉപയോഗിച്ച് കലാപത്തിനു കോപ്പുകൂട്ടുകയാണ് . അതിന്റെ ഉദാഹരണമാണ് കാശ്മീരിൽ ഇപ്പോൾ കാണുന്നത് . ജനങ്ങളെ സംരക്ഷിക്കേണ്ടതിന് പകരം നരഭോജിയായ പ്രധാനമന്ത്രിയാണ് മോദി . പുരോഗമന പ്രസ്ഥാനങ്ങൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് രാജ്യത്തിന്റെ മതേതരം സംരക്ഷിക്കുന്നതിനുവേണ്ടി ഒറ്റക്കെട്ടായി വർഗീയ കക്ഷി ക്കെതിരെ ഒരുമിച്ചു നിന്നാൽ ബി.ജെ.പി ആർഎസ്എസ് കൂട്ടുകെട്ടിന് പരാജയപ്പെടുത്താൻ ഒരു പ്രയാസവും ഇല്ല . എൽ.ഡി.എഫ് മാതൃകയിൽ ദേശീയതലത്തിൽ ഒരു മുന്നണി സംവിധാനം ഉണ്ടാവണം ഇന്ത്യയുടെ രക്ഷയ്ക്ക് അത്തരം ഒരു നീക്കം ഉണ്ടാവണം അത് ജനം സ്വീകരിക്കുമെന്നും കോൺഗ്രസ്‌ (എസ് ) പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *