May 17, 2026

പുതുശ്ശേരിക്കടവ് പെരുന്നാൾ ഏപ്രിൽ 21 ന് ആരംഭിക്കും

0
20230419_183327.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ ഏപ്രിൽ 21 വെള്ളിയാഴ്ച ആരംഭിക്കും. ഞായറാഴ്ചയാണ് സമാപനം.
21 ന് വൈകിട്ട് 5:30ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ
കൊടി ഉയർത്തും. സന്ധ്യാപ്രാർത്ഥനക്ക് ശേഷം തേർത്ത്കുന്ന് കുരിശുപള്ളിയിലേക്ക് വർണാഭമായ പ്രദക്ഷിണം നടക്കും.പതിനാറാം മൈൽ ക്രിസ്തുരാജ ദേവാലയ വികാരി ഫാ. പോൾ എടേക്കൊണ്ടാട്ട് വചന സന്ദേശം നൽകും. നേർച്ച ഭക്ഷണത്തിന് ശേഷം പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തി ആശിർവാദം നടക്കും. 22ന്ശനിയാഴ്ച വി.മൂന്നിൻമേൽ കുർബ്ബാനക്ക് 
ഫാ .ബേസിൽ വട്ടപറമ്പിൽ,  ഫാ. സിനു ചാക്കോ തെക്കേ തോട്ടത്തി
ഫാ. മത്തായി പുന്നശേരിയിൽ കാർമികത്വം വഹിക്കും.മധ്യസ്ഥ പ്രാർത്ഥന ,പ്രദക്ഷിണം, ആശീർവാദം എന്നിവക്ക് ശേഷം പൊതുസദ്യയുണ്ടാകും.
23 ഞായാഴ്ച വി .കുർബ്ബാനക്ക് ശേഷം,കൊടി ഇറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *