May 15, 2024

കരിഞ്ഞുണങ്ങിയ കാര്‍ഷികമേഖലക്ക് നഷ്ടപരിഹാരം അനുവദിക്കണം; കോണ്‍ഗ്രസ്

0
20230419 183602.jpg
 
കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും നിമിത്തം കാര്‍ഷിക വിളകളെടുക്കാന്‍ കഴിയാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന കര്‍ഷകരുടെ കിടപ്പാടം പോലും നഷ്ടപ്പെടുത്തുന്ന സര്‍ഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കണമെന്നും കാലാകാലങ്ങളായി കാര്‍ഷിക വായ്പകളില്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന നാല് ശതമാനം പലിശയിളവ് (3 ശതമാനം സര്‍ക്കാരും 1 ശതമാനം നബാര്‍ഡും) നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമാണെന്നും കര്‍ഷകരുടെ മുഴുവന്‍ വായ്പകളുടെയും പലിശ പൂര്‍ണമായും ഇളവ് അനുവദിക്കണമെന്നും കരിഞ്ഞുണങ്ങിയ കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും വയനാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. മാത്രമല്ല, സിവില്‍ സപ്ലൈസ് നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക രണ്ട് വര്‍ഷക്കാലമായി അനുവദിച്ച് കൊടുത്തിട്ടില്ല. കാര്‍ഷിക വിളകള്‍ക്ക് മതിയായ ന്യായവില ഉറപ്പ് വരുതുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും യോഗം വിലയിരുത്തി. കേന്ദ്ര-കേരള ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിലുള്ള നികുതിവര്‍ധനവുമായി മുന്നോട്ടുപോകുകയാണ്. സമാനമായ നടപടികളാണ് കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും മത്സരിച്ച് കോര്‍പറേറ്റുകള്‍ക്ക് പിന്നാലെ പായുന്ന അവസ്ഥയാണ്. ഇവര്‍ ചിലവഴിക്കുന്ന തുകയുടെ ഒരു ശതമാനം ഉപയോഗിച്ചാല്‍ മാത്രം ഇവിടുത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവും. ജനങ്ങളുടെ മേല്‍ അധിക ഭാരമിട്ടുകൊണ്ടേയിരിക്കുകയാണ്. കെട്ടിട നികുതി വര്‍ധന, പെട്രോളിനും ഡിസലിനും സെസ്, പെര്‍മിറ്റ് അടക്കമുള്ളവയുടെ നൂറിരട്ടി വര്‍ധന എന്നിങ്ങനെ സാധാരണക്കാരന് ഇരുട്ടടി നല്‍കിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം. വയനാട് കടുത്തപ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വരള്‍ച്ച മൂലം കാര്‍ഷിക, ക്ഷീരമേഖലയടക്കം പ്രതിസന്ധിയിലാണ്. ഈ സ്ഥിതിയിലും സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇത്തരം ജനദ്രോഹനടപടികള്‍ പിന്‍വലിച്ച് സാധാരണക്കാര്‍ക്ക് വീട് വെക്കാനെങ്കിലുമുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കണം. നടപടികളുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരത്തിലേക്ക് നീങ്ങും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ഉപരോധസമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കെ റെയിലുമായി ബന്ധപ്പെട്ട് ബി ജെ പി-സി പി എം ഒത്തുകളി പുറത്തായിരിക്കുകയാണ്. കെ റെയില്‍ പദ്ധതിയെ കുറിച്ച് ആലോചിക്കാമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താനവ ഇത് അടിവരയിടുന്നതാണ്. രണ്ട് കൂട്ടരുടേയും മനസ് ഒന്നാണെന്നാണ് ഇതില്‍ നിന്നും വായിക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ അത് വിലപ്പോവില്ലെന്നും യോഗം വ്യക്തമാക്കി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ ജനറല്‍ സെക്രട്ടറിമാരായ ജമീല അലിപ്പറ്റ, കെ.കെ. ഏബ്രഹാം, അഡ്വ. പി.എം. നിയാസ്, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, എന്‍.കെ. വര്‍ഗീസ്, ടി.ജെ. ഐസക്ക്, ബിനു തോമസ്, എം.ജി. ബിജു, പി.ഡി. സജി, എന്‍.യു. ഉലഹന്നാന്‍, നജീബ് കരണി, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *