June 6, 2026

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെയും സംഘത്തെയും പട്ടിയെ വിട്ട് കടിപ്പിച്ചു

0
20230419_170916.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്. പണിക്കരെയും (46) 
കൗൺസിലർ നാജിയ ഷെറിനെയും (26) പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ തൃക്കൈപ്പറ്റ നെല്ലിമാളത്ത് 
ഉച്ചക്കായിരുന്നു സംഭവം. വനിതാ ശിശു വികസന വകുപ്പിൽ പരാതിയിൽ ഗാർഹിക പീഢനത്തിരയായ യുവതിയെ അന്വേഷിച്ച് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.ജോസ് എന്ന വ്യക്തിക്കെതിരെയായിരുന്നു പരാതി. ഉദ്യോഗസ്ഥരെത്തിയത് ചോദ്യം ചെയ്ത് ഇയാൾ കയർക്കുന്നതിനിടെ പട്ടി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. അക്രമണമുണ്ടായിട്ടും ജോസ് പട്ടിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചില്ല. മായ എസ്. പണിക്കരുടെ കാലിനും കൈക്കും കടിയേറ്റു. കൂടെയുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിൻ്റെ ദേഹത്തേക്ക് പട്ടി പാഞ്ഞുകയറി. രക്ഷപ്പെട്ട് ഓടുന്നതിനിടെ കാലിനും കൈക്കും പരിക്കേറ്റു. നാട്ടുകാർ ഓടിക്കൂടി ഇവരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇരുവരെയും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *