April 28, 2024

സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ നടവയല്‍ സ്വദേശി മുങ്ങി മരിച്ചു

0
Eiqn4yg60662.jpg
നടവയല്‍: കണ്ണൂര്‍ ആലക്കോടില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ നടവയല്‍ സ്വദേശി മുങ്ങി മരിച്ചു.ചിറ്റാലൂര്‍ക്കുന്ന് കാഞ്ഞിരത്തിങ്കല്‍ ഷിജി ജോസഫ് (47) ആണ് കണ്ണൂര്‍ കക്കയാട് പാലപ്പുഴയില്‍ മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. വിവാഹം കഴിഞ്ഞ് മടങ്ങിയ ഇവർ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. കൂടെയുള്ളവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തിയാണ് ഇദ്ദേഹത്തെ പുഴയില്‍ നിന്ന് കയറ്റിയത്. മൃതദേഹം പേരാവൂര്‍ ഗവ.ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *