November 5, 2026

പുഴമുടിയിൽ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചതായി സൂചന

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുഴ മുടിയിൽ ഇന്ന് വൈകിട്ട് കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായി സൂചന. വയനാട് രജിസ്ട്രേഷനിലുള്ള കാറിൽ ആറ് പേരാണുണ്ടായിരുന്നത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണന്ന് പറയപ്പെടുന്നു. മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് വാഹനത്തിലുണ്ടായതെന്നും നാട്ടുകാർ പറയുന്നു. കാറിലുണ്ടാരുന്ന ആറ് പേരും മലയാറ്റൂർ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അഡോൺ, ഡിയോണ, സാൻജോ ജോസ്, ജിസ്ന എന്നീ നാല് പേര് ഇരിട്ടി സ്വദേശികളാണ്. സ്നേഹ, സോന എന്നീ രണ്ട് പേര് കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശികളാണ് . കൂടുതൽ വിവരങ്ങൾ ലഭിച്ച് വരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *