May 7, 2024

എന്റെ കേരളം മേളയില്‍ എക്സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ

0
Ein32df47318.jpg
കൽപ്പറ്റ :കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനത്ത് എക്സ്സ്പ്രസ് മാര്‍ട്ട് തുറക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഏപ്രിൽ 24 മുതല്‍ 30 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റ് സജ്ജീകരിക്കുന്നത്. ആധുനിക ഔട്ട്ലെറ്റായ എക്സ്പ്രസ്സ് മാർട്ട് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ഒ.ആർ കേളു എം.എൽ.എ, പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ എന്നിവർ സന്നിഹിതരായിരുന്നു.
എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ടാകും.
മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. 
സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നൽകും. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമായി നൽകും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നൽകുന്നുണ്ട്.
സ്റ്റോളിലെ ഏറ്റവും പ്രധാന ആകർഷണം രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നു എന്നതാണ്. 
ശബരി ഉത്പന്നങ്ങൾ കൂടാതെ നൂഡിൽസ്, ടൂത്ത്പേസ്റ്റ്, തേൻ, സോപ്പുപ്പൊടി, സോപ്പ്, പെർഫ്യൂം, നെയ്യ്, ബൂസ്റ്റ് , ഹോർലിക്സ് തുടങ്ങി നിരവധി എഫ് എം സി ജി സാധനങ്ങൾക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്.
രാവിലെ 10.30 മുതല്‍ രാത്രി എട്ടുവരെ എക്സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും.
എറണാകുളം, കണ്ണൂർ ജില്ലകളിൽ എൻറെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയ എക്സ്പ്രസ്മാർട്ട് ജനശ്രദ്ധയാകർഷിച്ചിരുന്നു. 
കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി എക്സ്പ്രസ് മാര്‍ട്ട് സജ്ജമാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *