May 6, 2024

ഒരു കുടക്കീഴിൽ വിസ്മയ ലോകം; എന്റെ കേരളത്തിന് തിരി തെളിഞ്ഞു

0
Eixw90l47515.jpg

കൽപ്പറ്റ :വയനാടിന് ദൃശ്യ കലാവിരുന്നിന്റെ കാഴ്ചകളൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ എസ് എസ് .കെ.എം.ജെ സ്കൂളിലെ ശീതീകരിച്ച പവലിയനുകളിലാണ് മേള നടക്കുന്നത്. 200 ലധികം സ്റ്റാളുകളും എല്ലാ ദിവസവും കലാ പരിപാടികളും അരങ്ങേറും. കാലിക പ്രസക്തമായ സെമിനാറുകളും നടക്കും.
യുവതയുടെ കേരളം കേരളം ഒന്നാമത് എന്നതാണ് ഇത്തവണത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആശയം. മേളയിലേക്കുളള പ്രവേശനം സൗജന്യമാണ്.
കേരളം കൈവരിച്ച സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം എന്റെ കേരളം മെഗാ പ്രദര്‍ശനമേളയില്‍ അടുത്തറിയാം. സാങ്കേതികമായി നവ കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റം അടയാളപ്പെടുത്തുന്ന ടെക്നോ സോണ്‍ അടക്കം മേളയില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് പ്രമുഖ കലാകാരന്‍മാര്‍ നയിക്കുന്ന കലാസാംസ്‌ക്കാരിക പരിപാടികളും അരങ്ങേറുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കാലിക പ്രസക്തമായ സെമിനാറുകളും നടക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും സജ്ജമാണ്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രധാന വേദിയോട് ചേര്‍ന്നാണ് വിശാലമായ ഫുഡ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഓരോ ദിവസവും രാത്രി മേള തീരുന്നത് വരെയും ഫുഡ് കോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കും. 
പ്രദര്‍ശന വിപണനമേളയില്‍ 202 സ്റ്റാളുകളാണുളളത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സൂഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍, എന്‍ ഊരു കലാകാരന്‍മാര്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ ഒരുക്കിയ 111 സ്റ്റാളുകള്‍ മേളയുടെ ആകര്‍ഷകമാണ്. ഇതിന് പുറമെ വിവിധ വകുപ്പുകളുടെ 91 സ്റ്റാളുകളും എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ മാറ്റുകൂട്ടുന്നു.
ബി.ടു.ബി (ബിസിനസ് ടു ബിസിനസ്) ഏരിയയും മേളയുടെ ഇത്തവണത്തെ പ്രത്യേകതയാണ്. വയനാട് മില്‍മയും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, വയനാട് പാലിയേറ്റീവ് കെയര്‍ തുടങ്ങിയവരും മേളയിലുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് കയര്‍ വികസന വകുപ്പിന്റെയും പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് തൃശ്ശൂരില്‍ നിന്നുള്ള പൈലറ്റ് സ്മിത്ത് മുബൈയില്‍ നിന്നുള്ള മെഷിനറി യൂണിറ്റുകളും മേളയില്‍ പങ്കെടുക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന പഴയ മാരുതി ടൂവീലര്‍ ഫോര്‍ വീലര്‍ വാഹനങ്ങളില്‍ പരിവര്‍ത്തനം നടത്തിയ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍, ജലം ഇന്ധനമാക്കിയ ജനറേറ്ററും നൂതന ആശയങ്ങള്‍ക്കൊപ്പം മേളയുടെ വിസ്മയ കാഴ്ചകളാണ്. കൂടാതെ ചിത്ര രചനയും പാരമ്പര്യ ആയൂര്‍വേദ വിഭാഗത്തിന്റെ പ്രത്യേക ട്രീറ്റ്മെന്റും മേളയ്ക്ക് മാറ്റ് ഒരുക്കുന്നു. ലൈവ് ഡെമോ ഏരിയകളും ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *