June 6, 2026

മലയോര ഹൈവേയുടെ തുടര്‍ന്നുള്ള പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണം :മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

0
IMG_20230425_143207.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ടൗണില്‍ നിര്‍മ്മാണ ഘട്ടത്തിലുള്ള മലയോര ഹൈവേയുടെ തുടര്‍ന്നുള്ള പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു, എരുമത്തെരുവ് മുതല്‍ ഗാന്ധി പാര്‍ക്ക് വരെ ഡ്രൈനേജ് വര്‍ക്ക് ഭാഗികമായി പൂര്‍ത്തിയായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചിട്ട റോഡില്‍ നിന്ന് ഉള്ള പൊടിശല്യവും മറ്റും വ്യാപാരികളെയും യാത്രക്കാരെയും വീട്ടുകാരെയും വാഹനങ്ങളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും നാളിത് വരെ യാതൊരു നടപടികളും സ്വീകരിച്ചു കാണുന്നില്ല, കരാറെടുത്ത യു എല്‍ സി സി ടൗണിലെ നിര്‍മ്മാണ ജോലി ഗൗരവമായി എടുത്തിട്ടില്ല. ടൗണുമായി ബന്ധപ്പെട്ട കലുങ്ക് പണിയിലും ഉദാസീനത പ്രകടമാണെന്നും മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
കടകളുടെ മുന്‍വശം പൊളിച്ചിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേവലംഡ്രൈനേജ് നിര്‍മ്മാണം പോലും നീട്ടികൊണ്ട് പോവുന്ന അവസ്ഥയും ഉണ്ട്. വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി തുടങ്ങിയവരുടെ ടൗണുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കാനെടുക്കുന്ന കാലതാമസത്തിന് വ്യാപാരികളെ ശിക്ഷിക്കരുത്,അനിശ്ചിതമായി നീട്ടികൊണ്ട് പോവാതെ ഇനിയും റോഡ് പണി പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. മാനന്തവാടി ടൗണിലെ റോഡ് വീതി കൂട്ടാന്‍ സഹകരിച്ചവരോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന രീതി അവസാനിപ്പിക്കണം, പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, പി.വി മഹേഷ്, എന്‍ പി ഷിബി, എം വി സുരേന്ദ്രന്‍, എന്‍ വി അനില്‍കുമാര്‍, കെ.എക്‌സ് ജോര്‍ജ്, സി.കെ സുജിത്, എം.കെ ശിഹാബുദ്ദീന്‍, ഇ എ.നാസര്‍, ജോണ്‍സണ്‍ ജോണ്‍, കെ ഷാനു, എന്നിവര്‍ പ്രസംഗിച്ചു,,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *