May 17, 2024

കനത്ത ചൂട്,: ജില്ലയിൽ വേനൽ മഴയില്‍ വൻ കുറവ്

0
Eix039p10857.jpg
അമ്പലവയൽ : കനത്ത ചൂട് തുടരുന്ന ജില്ലയിൽ വേനൽ മഴയില്‍ വൻ കുറവ്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ നേർപകുതി മാത്രമാണ് ഏപ്രിൽ മാസത്തെ വേനല്‍മഴ. കഴിഞ്ഞ വർഷം ഏപ്രിൽ 24 വരെ ജില്ലയിൽ 127. 8 മില്ലി മീറ്റർ മഴ പെയ്തിറങ്ങിയപ്പോൾ ഇൗ വർഷം അത് 63. 07 മില്ലി മീറ്റർ മഴയായി കുറഞ്ഞു. ഇനി ശക്തമായി പെയ്താലും മഴ കഴിഞ്ഞ വർഷം ലഭിച്ചതിന്റെ അത്രയും അളവ് കിട്ടാൻ സാധ്യതയില്ല. മഴയുടെ അളവ് കുറ‍ഞ്ഞത് ജില്ലയിൽ താപനില കൂടുതൽ ഉയരുന്നതിനും കാരണമായിട്ടുണ്ട്. 33 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ ജില്ലയിൽ താപനിലയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ഇടങ്ങളിലും മഴകൾ ലഭിച്ചെങ്കിലും താപനിലയിൽ കാര്യമായ മാറ്റം ഉണ്ടിയിട്ടില്ല. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ 121.4 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ഇൗ വർഷം അത് 110. 5 മില്ലിമീറ്റർ ആയി കുറഞ്ഞു. മാർച്ചിൽ വേനൽ മഴയിൽ കാര്യമായ കുറവ് ഉണ്ടായില്ലെങ്കിലും മുൻവർഷത്തെക്കാൾ താപനില ഇത്തവണ വർധിച്ചു. ഇൗ മാർച്ചിൽ 33.6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 33 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു താപനില. ജില്ലയിൽ ഇനിയും ശക്തമായ വേനല്‍മഴ ലഭിക്കാത്ത പ്രദേശങ്ങളുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *