ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി ; ഭർത്താവ് ഒളിവിൽ

വെള്ളമുണ്ട: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരിച്ചനക്കുന്ന് കോളനിയിലെ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കോളനിയിലെ ശാലിനിയെന്ന യുവതിയെയാണ് ഭര്‍ത്താവ് ബാലന്‍ കൊല്ലാന്‍ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ ശാലിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവ ശേഷം ഒളിവില്‍ പോയ ബാലനെ പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളമുണ്ട പോലീസുമായി ബന്ധപ്പെടേണ്ടതാണ്. 04935 230332, 9497 947 248



Leave a Reply