April 29, 2024

മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ: സ്പോർട്സ് അക്കാഡമിയിൽ അവധികാല കായിക പരിശീലനം 28 ന്

0
Img 20230426 185812.jpg
മാനന്തവാടി : മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമിയിൽ അവധികാല കായിക പരിശീലനം ഏപ്രിൽ 28 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
28 ന് വൈകീട്ട് 4 മണിക്ക് ആരംഭിക്കും 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എതു സ്കൂളിലെ വിദ്യാർത്ഥികൾക്കും ക്ലാസിൽ പങ്കെടുക്കാം . ക്രിക്കറ്റ് , ഫുട്ബോൾ , റസ്‌ലിംങ്ങ് , ആർച്ചറി , വോളിബോൾ , വടംവലി , അത്‌ലറ്റിക്സ് , ബോക്സിംങ്ങ് എന്നിവയിലാണ് ആദ്യഘട്ട പരിശീലനം . കഴിഞ്ഞ വർഷം മുതൽ തുടർച്ചയായി നടക്കുന്ന  പരിശീലനത്തിൻ്റെ ഭാഗമായി സ്കൂൾ കായികമേളയിൽ 67 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും 15 വിദ്യാർത്ഥികൾ വിവിധ കായിക ഇനങ്ങളിൽ സസ്ഥാന തലത്തിൽ മെഡൽ നേടുകയും 2 വിദ്യാർത്ഥികൾ ദേശീയ മത്സരത്തിന് യോഗ്യത നേടുകയും ചെയ്‌തിട്ടുണ്ട്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം 4 മണിക്ക് മുമ്പായി സ്കൂളിൽ എത്തി ചേരണമെന്നും രജിസ്ട്രേഷൻ ഫീസ് 500 രൂപ . 
കൂടുതൽ വിവരങ്ങൾക്ക് 9562810224 എന്ന നമ്പറിൽ ബന്ധപ്പെടുണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.ടി.എ.പ്രസിഡന്റ് പി.പി.ബിനു, പ്രിൻസിപ്പാൾ സലീം അൽത്താഫ്, പി.ടി.എ. അംഗം മൊയ്തൂട്ടി, അധ്യാപകരായ അനിൽകുമാർ, ജെറിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *