നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി
കോട്ടത്തറ:കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി വീട്ടുനികുതിയും, വീടിന്റെ നിർമ്മാണത്തിനുള്ള ചാർജും പതിന്മടങ്ങായി വർധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് മാർച്ചുംധർണ്ണയും നടത്തി.അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു. കെ പി സി സി മെമ്പർ വി.എ മജീദ് ഉദ്ഘാടനം ചെയ്തു.കെ പോൾ, മാണി ഫ്രാൻസിസ്, പി പി റനീഷ്, സി സി തങ്കച്ചൻ, സുരേഷ് ബാബു വാളൽ, പോൾസൺ കൂവക്കൽ, പി സി അബ്ദുള്ള എം.സി മോയിൻ, എം.കെ അബൂബക്കർ എന്നിവർ സംസാരിച്ചു.പി എൽ ജോസ് , ബേബിപുന്നക്കൽ, സി.കെ ഇബ്രായി വി.കെ മൂസ്സ, ഹണി ജോസ്,ബിന്ദു മാധവൻ പുഷ്പസുന്ദരൻ, ടി ഇബ്രായി,ആൻ്റണി പാറയിൽ, ശോഭ ശ്രീധരൻ, കെ.കെ അലി എന്നിവർ നേതൃത്വം നൽകി.






Leave a Reply