June 27, 2026

മുസ്ലിം ലീഗ് സംസ്ഥാന -ജില്ല നേതാക്കള്‍ക്കുള്ള സ്വീകരണം ഏപ്രില്‍ 29 ന്

0
20230427_135345.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മുസ്ലിം ലീഗ് സംസ്ഥാന -ജില്ല നേതാക്കള്‍ക്കുള്ള സ്വീകരണം ഏപ്രില്‍ 29 ന്. മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഏപ്രില്‍ 29 ന് വൈകുന്നേരം 4 മണി മുതല്‍ നാലാംമൈല്‍ സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച്  നടക്കുക. സംസ്ഥാന പ്രസിഡന്റ് സാദിക്കലി ഷിഹാബ് തങ്ങള്‍ ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.എം.എ സലാം, വയനാട് ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളായ സി.മമ്മൂട്ടി ,പി.എ മുഹമ്മദ് ജമാല്‍ സാഹിബ്, പുതിയ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി , ജന സെക്രട്ടറി കെ സി അസീസ് കോറോം , ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള , യൂത്ത് ലീഗ് നിയോജക മണ്ഡലം ജന സെക്രട്ടറി ശിഹാബ് മലബാര്‍ , ഹമീദ് കൊച്ചി ,വെട്ടന്‍ അബ്ദുള്ള ഹാജി ,ഉസ്മന് പള്ളിയാല്‍ ,നാസര്‍ തരുവണ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *