May 16, 2026

ശരീരത്തെ തണുപ്പിക്കാം ക്ഷീണം അകറ്റാം ഔഷധ പാനീയത്തിന് ആവശ്യക്കാരേറെ

0
ei7A1WF96373.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും സ്റ്റാളില്‍ വേനലില്‍ തണുക്കാനും ക്ഷീണം കുറയ്ക്കാനുമുള്ള ദ്രാക്ഷാദി ഔഷധ പാനീയത്തിന് ആവശ്യക്കാര്‍ ഏറെ. വേനലില്‍ ശരീരം തണുപ്പിക്കാനും, ക്ഷീണം കുറയ്ക്കാനുമുള്ള രുചികരമായ ദ്രാക്ഷാദി ഔഷധ പാനീയമാണ് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. അഷ്ടാംഗഹൃദയത്തില്‍ വിവരിക്കുന്ന പ്രകാരം ശര്‍ക്കരയും ഏലക്കാപ്പൊടിയും ചേര്‍ത്ത് രൂപപ്പെടുത്തി എടുക്കുന്നതാണ് പാനീയം. ക്ഷീണം അകറ്റുന്നതിനോടൊപ്പം വിളര്‍ച്ചയ്ക്കും തലകറക്കം, ഛര്‍ദ്ദി രോഗാവസ്ഥകള്‍ക്കും ഈ ഔഷധപാനകം ഫലപ്രദമാണ്. ആയുര്‍വേദ ഔഷധങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അങ്ങാടി മരുന്ന് പെട്ടിയും പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പുതുതലമുറയ്ക്ക് ആയുര്‍വേദത്തെ പരിചയപ്പെടുത്തുന്ന പ്രദര്‍ശന വസ്തുക്കളും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *