May 14, 2024

കേരള ചിക്കൻ പദ്ധതി: 94 കർഷക കുടുംബങ്ങൾ കടക്കെണിയിൽ

0
Eiximbo96298.jpg
കൽപ്പറ്റ : 2018 ൽ കേരള ഗവൺമെന്റ് പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയിൽ അംഗങ്ങളായ 94 കർഷക കുടുംബങ്ങൾ ഇന്ന് ആത്മഹത്യയുടെ വക്കിൽ .2018 ഡിസംബർ 30ന് കേരള മുഖ്യമന്ത്രി മലപ്പുറത്ത് വെച്ച് ഉദ്ഘാടനം നിർവഹിച്ച പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി.കേരളത്തിൽ ആവശ്യമായ കോഴികളെ ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നടത്തിപ്പിനായി നാല് നോഡൽ ഏജൻസികളെയാണ് ഗവൺമെന്റ് ഉത്തരവാദിത്വം ഏൽപ്പിച്ചത് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി കേരള പൗൾട്രി മിഷൻ, കെപ്കോ, കുടുംബശ്രീ ഇവയിൽ പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ഫാം നടത്തിവന്നത്.ബ്രഹ്മഗിരിയുടെ സ്വന്തം ബ്രീഡർ പൊള്ളാച്ചിയിൽ 
പ്രവർത്തിച്ചിരുന്നു. അവിടെ വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ ബ്രഹ്മഗിരിയുടെ കർഷക ഫെഡറേഷനിൽ അംഗങ്ങൾ ആയിട്ടുള്ള കർഷകർക്ക് എത്തിച്ചുകൊടുക്കുകയും കോഴിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ തീറ്റയും മരുന്നും ഫെഡറേഷൻ നൽകുകയും ആയിരുന്നു ചെയ്തിരുന്നത്. 40 ദിവസം വളർച്ചയെത്തിയ കോഴിക്കുഞ്ഞുങ്ങളെ ഫെഡറേഷൻ തിരികെയെടുത്ത് 8 രൂപ മുതൽ 11 രൂപ വരെ പരിപാലന ചിലവ് നൽകുന്നതും ആയിരുന്നു നിലവിലുണ്ടായിരുന്ന സംവിധാനം.
ഈ 4 ഏജൻസികളിൽ ബ്രഹ്മഗിരി സൊസൈറ്റി മാത്രമാണ് കർഷകരിൽ നിന്നും കോഴി ഒന്നിന് 130 രൂപ വീതം വിശുധനമായി പിരിച്ചെടുത്തത്. ഈ പദ്ധതിയിൽ നിന്ന് കർഷകൻ പിന്മാറുന്ന പക്ഷം ഒരു മാസത്തിനുള്ളിൽ തുക തിരികെ നൽകുമെന്ന് വ്യവസ്ഥയിലാണ് കർഷകർ പണം നൽകിയത്.
കോഴിക്കുഞ്ഞുങ്ങളെ വളർത്താനുള്ള ഷെയ്ക്ക് മറ്റ് അനുബന്ധ സൗകര്യങ്ങളായ വൈദ്യുതി, വെള്ളം മുതലായവ കർഷകർ സ്വന്തം
ചിലവിൽ ഭീമമായ തുക മുടക്കി സൗകര്യപ്പെടുത്തേണ്ടതുണ്ട്. ഇതിലേക്ക് ആയി ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്തു മറ്റും ഫാം തുടങ്ങിയ കർഷകർ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. സമയബന്ധിതമായി ഗവൺമെന്റ് സബ്സിഡി നൽകാത്തതിനാലും തകർച്ചയും അതിനെല്ലാമുപരിയായി കോഴിയുടെ വില സൊസൈറ്റിയുടെ കൊടുകാര്യസ്ഥതയുമാണ് പദ്ധതി പ്രതിസന്ധിയിലാക്കിയത്. തൊഴിൽ നഷ്ടപ്പെട്ടതിനാൽ ദൈനംദിന ചിലവുകൾക്ക് പോലും വഴിയില്ലാതെ കർഷക കുടുംബങ്ങൾ പട്ടിണിയിലാണ്. കോഴി കുഞ്ഞുങ്ങളെ വളർത്താൻ ലഭിക്കാത്ത സാഹചര്യത്തിൽ കർഷകരിൽ നിന്നും ഡെപ്പോസിറ്റ് ആയി ബ്രഹ്മഗിരി പിരിച്ചെടുത്തതും പരിപാലന ചിലവും കൂടി 3.51 കോടി രൂപയും 9 മാസത്തോളമായി കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെയും വളർത്തു കൂലി നൽകാത്തതിനാലും 23/01/2023 ന് കർഷകർ സ്ഥാപനത്തിനു മുന്നിൽ സമരം നടത്തിയ സമയത്ത് കർഷകരുമായി ഉണ്ടാക്കിയ നഷ്ടപരിഹാരത്തുകയും എത്രയും പെട്ടെന്ന് കർഷകരുടെ ആവശ്യം. നൽകണം എന്നതാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതിന് തീരുമാനം ആയില്ലെങ്കിൽ കുടുംബസമേതം അനിശ്ചിതകാല
സമരവും നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് കർഷകരുടെ തീരുമാനം. പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്ന് ബ്രഹ്മഗിരി പറയുന്നു.
2018 – 19 ൽ ബ്രോയിലർ ചിക്കൻ ഉത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ലക്ഷ്യത്തോടുകൂടി 2018 – 19 വർഷത്തെ സംസ്ഥാന ബജറ്റിൽ 38 കോടി രൂപ വകയിരുത്തിയെങ്കിലും പണം ലഭിച്ചില്ല. അനന്തമായ സാധ്യതയുള്ള ഈ പദ്ധതി ഇത് വയനാട്ടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു പദ്ധതിയല്ല. സർക്കാർ ഫണ്ട് ലഭ്യമാക്കിയാൽ മാത്രമേ ഈ പദ്ധതി മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിലവിലുള്ള ബോർഡിൽ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിവും കഴിവും ഉള്ള ആളുകളെയും കർഷക പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഒരു പുനർ സംഘടന രൂപീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു. സർക്കാർ ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം കോഴിഫാം ആഡംബര ലിസ്റ്റിൽ പെടുത്തി വൺ ടൈം ടാക്സ് ഏർപ്പെടുത്തി കർഷകരെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *