May 16, 2026

ഷാരോണ്‍ സിബിയെ ആദരിച്ചു

0
IMG_20230427_184656.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നാഷണല്‍ സൗത്ത് സോണ്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ജൂനിയര്‍ ടീമില്‍ കളിച്ചുവിജയം നേടിയ വയനാടിന്റെ പ്രതിനിധിയായ ഷാരോണ്‍ സിബിയെ വെങ്ങപ്പള്ളി പഞ്ചായത്ത് 105ാം ബൂത്ത് കോൺഗ്രസ്‌  കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉപഹാരം നല്‍കി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാല് നില്‍ക്കും കാലായില്‍ സിബി-ഡയോണിയ ദമ്പതികളുടെ മകനാണ് ഷാരോണ്‍ സിബി. ഇതുവരെ മൂന്ന് സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ജൂനിയര്‍, സീനിയര്‍, സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ അതിമനോഹരമായ പ്രകടനത്തിലൂടെ കേരളാടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ജില്ലയില്‍ നിന്നും ത്രോബോള്‍ ദേശീയ ടീമില്‍ ഒരാള്‍ ഇടം നേടുന്നത്. പിണങ്ങോട് ഡബ്ല്യു ഒ എച്ച് എസ് എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാരോണ്‍. യോഗത്തില്‍ ബൂത്ത്പ്രസിഡന്റ് കെ പി മോഹനന്‍ അധ്യക്ഷനായിരുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു, മെമ്പര്‍ ഷമീം പാറക്കണ്ടി, കെ വി രാജന്‍മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, പി ഉണ്ണികൃഷ്ണന്‍, ആല്‍ഫിന്‍ അമ്പാറയില്‍, സുനില്‍കുമാര്‍, കെ ടി ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *