April 29, 2024

ഡി.വൈ.എഫ്‌.ഐ ജില്ലാ യൂത്ത്മാർച്ച്: മൂന്നാം ദിവസം പര്യടനം പൂർത്തിയാക്കി

0
Img 20230427 203627.jpg
കൽപ്പറ്റ: “യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. 30വരെയാണ് ജില്ലാ കാൽനട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.
യൂത്ത് മാർച്ചിന്റെ മൂന്നാം ദിനത്തെ പര്യടനം പനമരത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കൂടോത്തുമ്മൽ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോട്ടത്തറയിൽ സമാപിച്ചു. സമാപന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിജി ഷിബു, മാനേജർ കെ എം ഫ്രാൻസിസ് , ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. ജാഥാ നാലാം ദിവസമായ 28 ന് രാവിലെ ഒമ്പതിന്‌ മുട്ടിലിൽ നിന്ന് പ്രയാണമാരംഭിക്കും. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സമാപന യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *