September 20, 2026

തലപ്പുഴയില്‍ മാവോയിസ്റ്റുകളെത്തി

0
IMG_20230428_173142.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ഇന്നലെ രാത്രി 8 മണിയോടെ തലപ്പുഴ പൊയിലില്‍ തൊഴാരി പുത്തന്‍പുരയില്‍ ജോണിന്റെ വീട്ടിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. ഒരു സ്ത്രീയും പുരുഷനും ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്. വീട്ടുകാരനോട് കട്ടന്‍ചായയും, ഭക്ഷണ സാധനങ്ങള്‍ ഇവര്‍ ചോദിച്ച് വാങ്ങിയിട്ടുണ്ട്. തലപ്പുഴ പോലീസ് സംഭവ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് മാവോയിസ്റ്റുകളുടെ ഫോട്ടോകള്‍ കാണിച്ചപ്പോള്‍ വീട്ടുകാരന്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *