April 28, 2024

ലോഗോ പ്രകാശനം ചെയ്തു

0
Img 20230428 181321.jpg
കൽപ്പറ്റ : വയനാട് സ്പൈസസ് ആൻഡ് ആഗ്രോ ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ
 ലോഗോ പ്രകാശനം കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിലെ എന്റെ കേരളം പ്രദർശന വിപണമേളയിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ് നിർവഹിച്ചു. “10000 കർഷക ഉത്പാദക സംഘങ്ങളുടെ രൂപികരണ പദ്ധതി ” പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയിൽ കൽപ്പറ്റ ബ്ലോക്കിലെ സുഗന്ധവിള കർഷകരെ കേന്ദ്രീകരിച്ച് ആരംഭിച്ച കമ്പനിയാണ് വയനാട് സ്പൈസസ് ആൻഡ് ആഗ്രോ ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനി.
വ്യവസ്യായ വകുപ്പ് ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഷെറിൻ മുള്ളർ , ഡബ്ല്യുഎസ്എ എഫ്.പി.സി.എൽ ചെയർമാൻ മുഹമ്മദ് അലി, കമ്പനി ഡയറക്ടർമാരായ ഉണ്ണികൃഷ്ണൻ, ടെസ്സി ജേക്കബ്, ജോസ് കാരിക്കൽ, ജോസ് അഗസ്റ്റിൻ, റോബിൻസൺ ആന്റണി, വിനോദ് വർഗീസ്, ,വൈത്തിരി – പൊഴുതന കൃഷി ഓഫിസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *