March 29, 2024

കൊളവയലിലെ അറവുമാലിന്യ പ്ലാന്റിനെതിരേ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല

0
Einrok677910.jpg
കല്‍പ്പറ്റ: പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്ന കൊളവയലിലെ അറവുമാലിന്യ പ്ലാന്റിനെതിരേ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍. മൂന്നു വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധവും മലിനജലം സമീപത്തെ പുഴയിലേക്കൊഴുക്കുന്നതും കാരണം മൂന്നൂറിലധികം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്ന് ജനകീയ കൂട്ടായ്മ അംഗങ്ങളായ ബാബു പിണ്ടിപ്പുഴ, വി.എന്‍ ഇന്ദിര, ഡയാന ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലാന്റില്‍ നിന്നുള്ള മലിനജലം പൈപ് വഴി പുഴയിലേക്ക് ഒഴുക്കുകയാണ്. ഇതു കാരണം വിവിധ ആവശ്യങ്ങള്‍ക്കായി പുഴയെ ആശ്രയിക്കുന്നവര്‍ക്ക് ചൊറിച്ചില്‍, ചര്‍ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ദുര്‍ഗന്ധം കാരണം പലര്‍ക്കും ശ്വാസ തടസ്സമനുഭവപ്പെടുന്നതായും ഇവര്‍ പറഞ്ഞു. കൊളവയല്‍, പനങ്കണ്ടി, പരിയാരം, കാര്യാമ്പാടി, ഒളവത്തൂര്‍ പ്രദേശവാസികളെയെല്ലാം പ്ലാന്റിന്റെ പ്രവര്‍ത്തനം ബാധിക്കുന്നുണ്ട്. പ്ലാന്റിനെതിരേ നിരവധി പരാതി ഉയര്‍ന്നിട്ടും ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ വിവിധ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ ജനങ്ങള്‍ക്ക് അനുകൂലമാകുംവിധം വേഗത്തിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്ലാന്റിനെതിരേ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആറുദിവസമായി രാപകല്‍ സമരം തുടരുകയാണ്. പ്ലാന്റ് അടച്ചുപൂട്ടാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്നും ഇവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *