August 27, 2026

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് മെഡിക്കൽ കോഡിങ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു

0
IMG_20230429_205009.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ ആദ്യ ബാച്ച് മെഡിക്കൽ കോഡിങ് വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ നിർവഹിച്ചു. ഇന്ത്യയിലും വിദേശത്തുമായി ആരോഗ്യ മേഖലയിൽ ഒരുപാട് തൊഴിലവസരങ്ങളുള്ള ഈ കോഴ്സിന്റെ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. കേവലം ആറ് മാസങ്ങൾ കൊണ്ട് ആരോഗ്യമേഖലയിൽ ഒരു പ്രൊഫഷണൽ ആവാമെന്നത് ഈ കോഴ്സിന്റെ മറ്റൊരു പ്രത്യേകതയാണ്.
വൈസ് ഡീൻ ഡോ. എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, ഡി ജി എം സൂപ്പി കല്ലങ്കോടൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ് എന്നിവർ സംസാരിച്ചു. മെഡിക്കൽ റെക്കോർഡ്സ് വിഭാഗം മാനേജറും കോഴ്സ് ഡയറക്ടറുമായ ശിവപ്രകാശ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്ക് 8111881076 ൽ വിളിക്കാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *