August 27, 2026

ആല്‍മരം മ്യൂസിക് ബാന്‍ഡ് ഇന്ന് എന്റെ കേരളം പ്രദർശന നഗരിയിൽ : പ്രദര്‍ശന മേള ഇന്ന് സമാപിക്കും

0
ei6KEDM25449.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് സമാപിക്കും. പ്രദര്‍ശന നഗരിയില്‍ വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഒആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ സന്നിഹിതരാവും. സമാപന സമ്മേളനത്തിനുശേഷം ആല്‍മരം മ്യൂസിക് ബാന്റിന്റെ ഫ്യൂഷന്‍ ഷോ അരങ്ങേറും
ഇതോടുകൂടി എന്റെ കേരളം പ്രദര്‍ശന മേളയുടെ തിരശ്ശീല താഴും. ഒരാഴ്ചയായി കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ കാഴ്ച്ചയുടെ വിസ്മയം തീർത്ത മഹാ പ്രദർശനമേളയുടെ തിരി താഴാൻ മണിക്കൂറുകൾ മാത്രം.വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ യുവജനതയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനപ്രദമയിരുന്നു. എല്ലാ ദിവസങ്ങളിലും ജനപങ്കാളിത്തംകൊണ്ടും പ്രദർശന മേള നിറഞ്ഞു.പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയുടെ ആകര്‍ഷണമാണ്. വിവിധ വകുപ്പുകളിലൂടെയുളള സര്‍ക്കാറിന്റെ ജനകീയ പദ്ധതികള്‍, സേവനങ്ങള്‍ തുടങ്ങിയ എന്റെ കേരളം പ്രദര്‍ശന സ്റ്റാളുകളിലൂടെ ജനങ്ങള്‍ക്ക് തൊട്ടറിയാം. സാംസ്‌ക്കാരിക പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവ എല്ലാദിവസവും നടക്കുന്നത് പ്രദർശന മേളയുടെ വിജയം ആണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *