തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക : ടി യു സി ഐ വയനാട് ജില്ലാകമ്മിറ്റി
കൽപ്പറ്റ: 8 മണിക്കൂർ തൊഴിൽ ദിനമെന്നത് 9 -12 മണിക്കൂർ വരെയാക്കി ഭേദഗതി ചെയ്ത പുതിയ തൊഴിൽ നിയമം നാളിതുവരെ സമര പാേരാട്ടങ്ങളിലൂടെ തൊഴിലാളി വർഗ്ഗം നേടിയെടുത്ത എല്ലാ അവകാശങ്ങളെയും റദ്ദ് ചെയ്തതിനെതിരെ ദേശവ്യാപക പ്രക്ഷോഭം തൊഴിലാളി യൂണിയനുകളുടെ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ ഉയർന്ന് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ടി യു സി ഐ വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 44 തൊഴിൽ നിയമങ്ങളെ 4 ലേബർ കോഡുകളിലേക്ക് മാറ്റിയെഴുതിയ ഈ നിയമം പാർലിമെന്റിൽ കേവലം 3 മണിക്കൂർ കൊണ്ടാണ് പാസാക്കിയെടുത്തത്. നിലവിലെ സാഹചര്യത്തിൽ ട്രേഡ് യൂണിയനുകളെ അപ്രസക്തമാക്കുകയും അദാനി അംബാനിയെ പോലുള്ള കോർപ്പറേറ്റുകളെ സഹായിക്കുന്നതിനാണ് ഇന്ന് പാർലിമെന്റ് പ്രവർത്തിക്കുന്നത് എന്നും പത്രക്കുറിപ്പിൽ പറയുന്നു. ടി യു സി ഐ ജില്ലാ സെക്രട്ടറി കെ.ജി. മനോഹരൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ.ആർ. അശോകൻ, പി.കെ.രാജൻ, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.






Leave a Reply