May 16, 2026

അരണപ്പാറ പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

0
IMG_20230501_170728.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരണപ്പാറ: തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡായ അരണപ്പാറ മിച്ചഭൂമിയിലെ 30ഓളം കുടുംബങ്ങളുടെ പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അരണപ്പാറ കമ്മിറ്റി ആവിശ്യപ്പെട്ടു. കേരളത്തില്‍ എല്ലായിടത്തും പട്ടയമനുവദിക്കുമ്പോള്‍ അരണപ്പാറ മിച്ചഭൂമി നിവാസികള്‍ക്കു മാത്രം പട്ടയമെന്ന അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗം ഉത്ഘാടനം ചെയ്തു മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീര്‍ അരണപ്പാറ പറഞ്ഞു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് നൗഫല്‍ ആര്‍ ആദ്യക്ഷത വഹിച്ചു, ഷനൂപ് കെ. എം, ഷാനിഫ് എ എം, വിനോദ് അത്തിപാളി, ഷബീര്‍, ഷകീബ്, ഹസ്സന്‍, അനില്‍ കുമാര്‍, അരുണ്‍ കുമാര്‍, ജിയേഷ്, സമീര്‍ കെ. എച്ച് , തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *