April 19, 2024

കബനിക്കായ് വയനാട്; മാപ്പത്തോണില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികളും

0
20230503 201253.jpg

 മീനങ്ങാടി : കബനിക്കായ് വയനാട് ക്യാമ്പയിനില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളില്‍ ഹരിതകേരളം മിഷനോടൊപ്പം മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായി. മാപ്പത്തോണ്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ യോഗം മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് സെമിനാര്‍ ഹാളില്‍ നടന്നു. പ്രിന്‍സിപ്പല്‍ നാരായണ നായിക് യോഗം ഉദ്ഘാടനം ചെയ്തു. കബനിക്കായി വയനാട്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്നീ വിഷയങ്ങളെക്കുറിച്ച് നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു വിശദീകരിച്ചു. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപകന്‍ നിതിന്‍ വി. സാബു, നീതു രാജന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മാപ്പിംഗ് പ്രവര്‍ത്തനങ്ങളുടെ സാങ്കേതികതയെക്കുറിച്ചും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ കെ.പി അഖില വിശദീകരിച്ചു. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് 21 വിദ്യാര്‍ത്ഥികള്‍ മപ്പത്തോണില്‍ ഭാഗമാകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *