September 18, 2026

കുടുംബശ്രീ രജത ജൂബിലി വാര്‍ഷികം ആഘോഷിച്ചു

0
20230503_201137.jpg
By ന്യൂസ് വയനാട് ബ്യൂറോ
   തരിയോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ സംഘടിപ്പിച്ച പരിപാടി എ.എസ്.പി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മുന്‍ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍മാരെയും കേളി -2023 ല്‍ പങ്കെടുത്ത കലാകാരന്മാരെയും മികച്ച സംരംഭകരെയും ആദരിച്ചു. ആഘോഷപരിപാടികളുടെ മുന്നോടിയായി ടൗണിലൂടെ വാദ്യമേളങ്ങളോടെ ഘോഷയാത്രയും സംഘടിപ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാധാ മണിയന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, ഷിബു പോള്‍, എ.ഡി.എം.സി പി.എം സെലീന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ അരങ്ങ് കലോത്സവവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *