September 17, 2026

ആധാര്‍ പുതുക്കാം ; പെര്‍മനന്റ് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങൾ ഒരുങ്ങി

0
20230503_201356.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആധാര്‍ പുതുക്കുന്നതിന് ജില്ലയിലെ പെര്‍മനന്റ് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കി. കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് 5 വയസ്സിനു ശേഷവും 15 വയസ്സിനു ശേഷവുമുള്ള നിര്‍ബന്ധിത അപ്ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാണ്. നിലവിലെ ആധാര്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തല്‍ (കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം), മൊബൈല്‍ ലിങ്കിംഗ് ഉള്‍പ്പടെ സേവനങ്ങളും ലഭ്യമാണ്. പത്തുവര്‍ഷം മുമ്പ് എടുത്തിട്ടുളള ആധാര്‍ കാര്‍ഡുകളിലെ അനുബന്ധ രേഖകള്‍ പുതുക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലെ ആധാറിലെ പേര് തെളിയിക്കുന്ന ഫോട്ടോയുള്ള രേഖയും, അഡ്രസ്സ് തെളിയിക്കുന്ന രേഖയുമായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളെ സമീപിക്കാം. ആരോഗ്യ ഇന്‍ഷൂറന്‍സില്‍ പുതിയ മാറ്റം വന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് കാര്‍ഡുളള കുടുംബത്തിലെ എല്ലാ അംഗങ്ങളും നിര്‍ബന്ധമായും ആധാര്‍ അപ്ഡേറ്റ് ചെയ്യുകയും ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്യുകയും ചെയ്യണം. ഈ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 04936 206265.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *