April 19, 2024

രണ്ടാം ഘട്ട പട്ടയ വിതരണം തിങ്കളാഴ്ച : 803 പേര്‍ ഭുവുടമകളാകും

0
Img 20230506 182740.jpg

കൽപ്പറ്റ :സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാം ഘട്ട പട്ടയമേള മറ്റന്നാൾ തിങ്കളാഴ്ച കല്‍പ്പറ്റയില്‍ നടക്കും. വൈകീട്ട് 4 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കുന്ന പട്ടയ വിതരണം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പട്ടയമേളയിലൂടെ ജില്ലയിലെ 803 പേര്‍ക്കാണ് ഭൂരേഖകള്‍ സ്വന്തമാകുന്നത്.  
എല്‍.എ പട്ടയം – 244 (വൈത്തിരി താലൂക്ക് 162, ബത്തേരി താലൂക്ക് 51, മാനന്തവാടി താലൂക്ക് 31), വനാവകാശരേഖ – 108, ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ – 451 എന്നിങ്ങനെയാണ് മേളയിലൂടെ വിതരണം ചെയ്യുന്നത്. കല്‍പ്പറ്റ വുഡ്‌ലാന്റ് എസ്റ്റേറ്റ് എസ്ചീറ്റ് ഭൂമിയില്‍ വര്‍ഷങ്ങളായി കൈവശം വച്ച് വരുന്ന 154 പേര്‍ക്കുളള പട്ടയങ്ങളും ഉള്‍പ്പെടും. സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ നൂറ് ദിനത്തില്‍ 412 പട്ടയങ്ങളും രണ്ടാം നൂറ് ദിനത്തില്‍ 1566 പട്ടയങ്ങളും, മാര്‍ച്ച് മാസത്തില്‍ മാനന്തവാടിയില്‍ നടന്ന ഒന്നാം ഘട്ട പട്ടയമേളയില്‍ 1203 പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 3181 പട്ടയങ്ങള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.     
ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ വിനിയോഗിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടറും അനുബന്ധ സൗകര്യങ്ങളും ഒരുക്കന്നതിന്റെയും, സബ്കളക്ടറുടെ പുതിയ ക്യാമ്പ് ഓഫീസ്, കളക്‌ട്രേറ്റില്‍ ഐ.പി. ബേസ്ഡ് ഇന്റര്‍കോം, നെറ്റ് വര്‍ക്ക് നവീകരണം എന്നിവയുടെയും ഉദ്ഘാടനവും നടക്കും. കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം ടി.സിദ്ധിഖ് എം.എല്‍.എ നിര്‍വ്വഹിക്കും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *