April 24, 2024

കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

0
Img 20230506 183036.jpg
നെന്മേനി:നെന്മേനി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലുള്ള ചിറ്റൂർ കോളനിയിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട 46 കുടുംബങ്ങൾക്ക് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒന്നര മാസം പ്രായമായ ബി വി 380 കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ജീവിത നിലവാരത്തിന്റെ ഉന്നമനത്തിനും പോഷക സുരക്ഷയ്ക്കും ഉതകുന്നതിന് വേണ്ടിയുള്ള ഐ സി എ ആർ – എസ് സി എസ് പി പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടപ്പിലാക്കിയത്. വാർഡ് മെമ്പർ  ജയലളിത വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്  ഷീല പുഞ്ചവയൽ ഉദ്ഘാടനം നിർവഹിക്കുകയും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും . ചെയ്തു വൈസ് പ്രസിഡൻറ്  റ്റിജി ചെറുതോട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ മുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുജ ഹരിദാസ്, കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോക്ടർ എൻ ഇ സഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ ദീപ സുരേന്ദ്രൻ ശാസ്ത്രീയമായ കോഴി വളർത്തലിനെക്കുറിച്ച് ക്ലാസ്സ് എടുക്കുകയുണ്ടായി ചടങ്ങിൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ അഷിത എം ആർ, ഡോ. ദീപാറാണി സി വി തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *