April 26, 2024

വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം മെയ് 9 മുതൽ കൽപ്പറ്റയിൽ

0
Img 20230506 183534.jpg
കൽപ്പറ്റ: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മെയ് 9, 10, 11 തിയതികളിൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 75 ഓളം പുസ്തക പ്രസാധകർ പങ്കെടുക്കും.
പുസ്തക മേള മെയ് 9 ന് രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും .പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ മുഖ്യാതിഥിയാകും. ഗ്രന്ഥശാലകൾക്കും പൊതുജനങ്ങൾക്കും ആകർഷകമായ വിലക്കുറവിൽ പുസ്തകം വാങ്ങിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
രാവിലെ 9 മണി മുതൽ രാത്രി 7 മണി നടക്കുന്ന മേളയുടെ അനുബന്ധമായി വിവിധ പരിപാടികളും നടക്കും. മെയ് 9ന് വൈകുന്നേരം 3 മണിക്ക് ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി വായനക്കൂട്ടം' പ്രഭാഷകൻ വി.സുരേഷ് ബാബു തലശ്ശേരി ഉദ്ഘാടനം ചെയ്യും .കെ. തുടർന്ന് ഉണർവ്വ് കൽപ്പറ്റ യുടെ നാടൻ പാട്ടും ഉണ്ടായിരിക്കും. മേളയുടെ രണ്ടാം ദിവസമായ മെയ് 10 ന് വൈകുന്നേരം 3 മണിക്ക് 'എഴുത്തിന്റെ പെൺപക്ഷം വനിതാ സാംസ്കാരിക സദസ്സ് നടക്കും. ഡോതുടർന്ന് വയനാട്ടിലെ .മിനി പ്രസാദ് പ്രഭാഷണം നടത്തും. വനിതാ എഴുത്തുകാർ പങ്കെടുക്കുന്ന കവിയരങ്ങും ചലചിത്ര ഗാനാസ്വാദകർക്കായി പാട്ടരങ്ങും ഉണ്ടായിരിക്കും.
എല്ലാ പുസ്തങ്ങൾക്കും 33 ശതമാനം ഇളവ് ലഭിക്കുമെന്ന് ഇവർ പറഞ്ഞു. 
ജില്ലാ സെക്രട്ടറി പി.കെ. സുധീർ ,പ്രസിഡണ്ട് ടി.ബി.സുരേഷ്, സംഘാടക സമിതി ചെയർമാൻ ഇ.കെ. ബിജുജൻ, വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം. സുമേഷ്, ജില്ലാ ഓഫീസർ പി.മുഹമ്മദ് ബഷീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *