April 26, 2024

നീറ്റ് പരീക്ഷ നാളെ ജില്ലയില്‍ വിപുലമായ ക്രമീകരണം

0
Img 20230506 183400.jpg
കല്‍പ്പറ്റ: മെഡിക്കല്‍ പഠന പ്രവേശനത്തിനായി രാജ്യവ്യാപകമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ നാളെ ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടതിനുശേഷമുള്ള രണ്ടാമത്തെ പരീക്ഷയാണ്. ജില്ലയില്‍ നിന്നും പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ജില്ലയില്‍ തന്നെ പരീക്ഷ എഴുതാനുള്ള സാഹചര്യവും സൗകര്യങ്ങളും ഇത്തവണ ജില്ലയില്‍ ഒരുക്കിയിട്ടുണ്ടെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പേര്‍ക്കും അവസരം നല്‍കുന്നതിനായി ഇത്തവണ മൂന്ന് പരീക്ഷാ കേന്ദ്രങ്ങള്‍ കൂടി പുതുതായി ആരംഭിച്ചിട്ടുണ്ട്. സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂള്‍ കല്‍പ്പറ്റ, മൗണ്ട് താബോര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മേപ്പാടി, മക്ലോയിഡ് സ്‌കൂള്‍ പൂമല എന്നിവിടങ്ങളിലാണ് പുതിയ പരീക്ഷ കേന്ദ്രങ്ങള്‍. ജില്ലയില്‍ നിന്നും 2653 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി മുട്ടില്‍, ഹില്‍ബ്ലുംസ് മാനന്തവാടി എന്നീ സെന്ററുകള്‍ ആണ് കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. ജില്ലയില്‍ പരീക്ഷാ കേന്ദ്രം യാഥാര്‍ത്ഥ്യം ആയതോടുകൂടി ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും തോട്ടം മേഖലയിലുള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതുവാനുള്ള സാഹചര്യമാണ് ജില്ലയില്‍ യാഥാര്‍ത്ഥ്യമാക്കപ്പെട്ടത്. ദീര്‍ഘദൂരം സഞ്ചരിച്ച് അന്യ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ട സാഹചര്യം നിലനിന്നിരുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നെറ്റ്, യുജിസി കേന്ദ്രവും ജില്ലയില്‍ കഴിഞ്ഞവര്‍ഷം മുതല്‍ തന്നെ ജില്ലയില്‍ ആരംഭിച്ചിരുന്നു. മുഴുവന്‍ പ്രവേശന പരീക്ഷകള്‍ക്കും വയനാട്ടില്‍ സെന്ററുകള്‍ അനുവദിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ആസ്തി വികസന ഫണ്ട് അനുവദിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായി പരീക്ഷ എഴുതുവാനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും അഡ്വ. ടി സിദ്ധിഖ് എംഎല്‍എ അറിയിച്ചു. പരീക്ഷ നടത്തിപ്പിന്റെ ചുമതല എന്‍ടിഎ സിറ്റി കോര്‍ഡിനേറ്റര്‍ സ്മിത കൃഷ്ണനും, ഒബ്സര്‍വര്‍ പി കബീര്‍ എന്നിവരാണ് ഏകോപിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *