April 27, 2024

സർക്കാർ ധനസഹായം വൈകുന്നു: കെഎഫ്എ പ്രതീകാത്മക കർഷക ആത്മഹത്യാ സമരം നടത്തി

0
Img 20230506 192519.jpg
മാനന്തവാടി: കർഷകർക്ക് സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ മുഴുവൻ മുടങ്ങിക്കിടക്കുന്നതിനിടയിൽ കർഷക മേളകൾ നടത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ ഫാർമേഴ്സ് അസോസിയേഷൻ പ്രതീകാത്മക കർഷക ആത്മഹത്യാ സമരം നടത്തി. ഗാന്ധി പാർക്കിൽ നടന്ന സവിശേഷ സമര രീതിയിൽ ഷാജി കേദാരം ആത്മഹത്യക്ക് തുനിഞ്ഞ കർഷകനെ തൻമയത്വത്തോടെ അരങ്ങിലെത്തി. വയനാട്ടിലെ കർഷകർക്ക് മാത്രം സർക്കാർ നൽകേണ്ട കോടിക്കണക്കിന് രൂപ കുടിശ്ശികയായിരിക്കെ വള്ളിയൂർക്കാവിൽ കർഷകരുടെ പേരിൽ നടത്തുന്ന മേള പ്രഹസനമാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു സമരം. കൃഷി നാശം സംഭവിച്ചപ്പോൾ കൊടുക്കേണ്ട നഷ്ട പരിഹര തുകകളും മറ്റു സബ്സിഡികളും മുടങ്ങിക്കിടക്കുകയാണ്. ബാങ്കുകൾ കർഷകരെ ജപ്തി നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയാണ്. കർഷക ആത്മഹത്യകൾ തുടർക്കഥകളാകുന്നതിന് ഇടയിലും പുതിയ പരിപാടികളും കാർഷിക മേളകളും ആഘോഷങ്ങളും നടത്തുന്നത് അപഹാസ്യമാണെന്ന് കെ എഫ്എ കുറ്റപ്പെടുത്തി.
 'കർഷകർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ആദ്യം
 എന്നിട്ട് ആകട്ടെ ആഘോഷങ്ങൾ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ സമരം കെ എഫ്എ ചെയർമാൻ സുനിൽ മഠത്തിൽ ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വർഗീസ് കല്ലൻമാരി അധ്യക്ഷത വഹിച്ചു. കെ എഫ്എ ഭാരവാഹികളായ മാത്യു പനവല്ലി, പൗലോസ് മോളത്ത്, ആലിയ കമ്മോം, കുര്യൻ മൊതക്കര, കെ.എം. ഷിനോജ്, സക്കറിയ കൊടുങ്ങല്ലൂർ, ഷാജി കേദാരം, പോൾ തലച്ചിറ, സുദീപ് പള്ളത്ത്, ജോൺ കമ്മന, ജോണി പരിയപ്പുറം, ഷീന കുര്യൻ, എം.ടി.ഗിരീഷ്, അപ്പച്ചൻ വെള്ളമുണ്ട, ബേബി കുഴിപ്പിൽ, എന്നിവർ പ്രസംഗിച്ചു. കർഷകർക്ക് അർഹമായ നഷ്ട ' പരിഹാരം ലഭിക്കും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *