June 27, 2026

കടുവയെ പിടികൂടുന്നതിന് സത്വര നടപടി സ്വീകരിക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
eiXWS6331256.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: കടുവയെ പിടികൂടുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ആടിക്കൊല്ലി, പൂതാടി, മണല്‍വയല്‍, എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവയുടെ സാന്നിദ്ധ്യം കണ്ടുവരുന്നു. കാലങ്ങളായി കുടിയേറ്റ മേഖലയായ ഈ പ്രദേശങ്ങളില്‍ കടുവ, കരടി, ആന എന്നിവയുടെ അതിപ്രസരത്താല്‍ പ്രദേശവാസികള്‍ പ്രയാസപ്പെടുന്നത് സര്‍വസാധാരണമായി തീര്‍ന്നിരിക്കുകയാണ്. തൊഴിലുറപ്പ് പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഭയത്താല്‍ ജോലി ചെയ്യുവാന്‍ കഴിയുന്നില്ല. പ്രസ്തുത പ്രദേശങ്ങളില്‍ കടുവയെ പിടികൂടുന്നതിന് പല സ്ഥലങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടില്‍ പെടാതെ പരിസരപ്രദേശങ്ങളില്‍ രാത്രികാലങ്ങളിലും മറ്റും കടുവയുടെ സാന്നിധ്യമുണ്ടാവുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുകയും, കടുവ കൂട്ടില്‍ അകപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫോഴ്‌സിനെ ഉപയോഗിച്ചുകൊണ്ട് പരിശോധന നടത്തി മയക്കുവെടിച്ച് നീക്കം ചെയ്യുവാനുളള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും, മേല്‍ വിഷയം കാണിച്ച് വനം വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കിയതായും എം എല്‍ എ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *