June 6, 2026

മാനന്തവാടിയില്‍ നിന്നും രണ്ടാമത്തെ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു

0
IMG_20230511_204239.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടിയില്‍ നിന്നും രണ്ടാമത്തെ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു. രാത്രി 8.30 നാണ് മാനന്തവാടിയില്‍ നിന്നും എറണാകുളം, ആലപ്പുഴ ,വൈറ്റില വഴി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. രാത്രി 9.30 ന് തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്കും സര്‍വ്വീസ് ഉണ്ടാകും. 691 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. എന്റെ കേരളം എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഡീലക്‌സ് എയര്‍ ബസ്സുകളാണ് സര്‍വ്വീസിനായി ഉപയോഗിക്കുന്നത്.2022 എപ്രില്‍ മുതലാണ് മാനന്തവാടിയില്‍ നിന്നും ആദ്യമായി തിരുവനന്തപുരത്തേക്ക് സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ചത്. യാത്രക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ഈ സര്‍വ്വീസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *