May 5, 2024

മതേതര മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന യുവ തലമുറയിലാണ് നാടിന്റെ പ്രതീക്ഷ : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

0
Eihtwur45786.jpg
മീനങ്ങാടി: മതേരത മൂല്യമുള്ള യുവ തലമുറയിലാണ് നാടിന്റെ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകളെ വിഘടിപ്പിക്കുകയും, കലാപങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം ഓരോരോ തെരഞ്ഞെടുപ്പ് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഏത് വിധേനയും അധികാരം നിലനിറുത്തുക എന്നതാണ് ഇന്ന് രാജ്യത്ത് കാണപ്പെടുന്ന ഏറ്റവും അപകടകരമായ അവസ്ഥ. 
ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്ന ഏകാധിപതികളെക്കാളെ കവച്ചുവെക്കുന്ന രീതിയാലാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അധികാര കസേരയിലിരിക്കുന്നവരുടെ പ്രവൃത്തി. ഈ ഒരു കാലഘട്ടത്തിൽ പുതിയ തലമുറയിൽ പെട്ട യുവജനതയെ മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരായി വാർത്തെടുക്ക എന്നുള്ളത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. 
കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ഇടപെടലുകൾ ശ്ലാഘനീയമാണ്. കേരളത്തിന്റെ സാംസ്ക്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. 
പിണറായി വിജയൻ സർക്കാരിന്റെ അഴിമതിക്കെതിരെയും, തെറ്റായ നയങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസിന്റെ പ്രതിരോധങ്ങളും, പ്രതിഷേധങ്ങളും സമീപകാല കേരളത്തിന്റെ ചരിത്രത്തിൽ ഒരു യുവജന സംഘടന നടത്തിയ ഏറ്റവും വലിയ ഇടപെടലുകളാണ് ഇത് അഭിനന്ദനാർഹമാണ്.
നിരവധി പ്രവർത്തകർക്ക് പോലീസിന്റെ മർദ്ദനമേൽക്കുകയും, ജയിലിലടക്കപ്പെടുകയും, കേസുകളിലകപ്പെട്ടിട്ടും ചെയ്തിട്ടും തങ്ങളേറ്റെടുത്ത മുദ്രാവാക്യത്തിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിറകോട്ട് പോയില്ല. 
കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ അതെ ഏകാധിപത്യ ശൈലി തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിരവധി അഴിമതികൾ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്. ഉദ്യോഗസ്ഥരെ മറയാക്കിയാണ് സ്വർണകടത്തും, ലൈഫ് മിഷൻ തട്ടിപ്പും, എ.ഐ ക്യാമറ അഴിമതിയും നടത്തിയിരിക്കുന്നത്. 
ഇതെന്റെയെല്ലാം ഉത്തരവാദിയായ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അഴിമതികൾക്കെതിരെയും തെറ്റായ നയങ്ങൾക്കെതിരെയും ഇനിയും കേരളത്തിലെ യുവജനങ്ങളെ അണിനിരത്തി കൊണ്ട് യൂത്ത് കോൺഗ്രസ് മുന്നോട്ട് പോവണമെന്നും കഴിഞ്ഞ മൂന്ന് വർഷക്കാലം ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയേയും, ജില്ലാ കമ്മറ്റികളെയും മുഴുവൻ സഹ പ്രവർത്തകർക്കും അഭിനന്ദനം അർപ്പിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു 
യൂത്ത് കോൺഗ്രസിന്റെ മുൻകാല ഭാരവാഹികളെ കെ.പി.സി.സി വർക്കിംഗ്‌ പ്രസിഡണ്ട് ടി സിദ്ദീഖ് എം.എൽ എ ആദരിച്ചു . . ഡി.സി. സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം, ഐ.സി ബാലകൃഷ്ണൻ എം എൽ എ, കെ.എൽ പൗലോസ്, കെ.ഇ വിനയൻ , എൻ.കെ വർഗ്ഗീസ്, എം.ജി ബിജു, പി.ഡി. സജി, അഗസ്റ്റിൻ പുൽപ്പള്ളി, സിറിൽ ജോസ്, അസീസ് വാളാട്, ഡിന്റോ ജോസ്, സഫീർ പഴേരി, അനീഷ് റാട്ടക്കുണ്ട്, ഷാഫി പുൽപ്പാറ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *