October 24, 2026

ഞങ്ങളും കൃഷിയിലേക്ക്: സർവ്വചന എൻ.എസ്. എസ് വിദ്യാർത്ഥികൾ

0
IMG_20230513_201117.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :ഞങ്ങളും കൃഷിയിലേക്ക് സർവ്വചന എൻ.എസ്. എസ് വിദ്യാർത്ഥികൾ കൃഷി ആരംഭിച്ചു.  വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്നപദ്ധതി യോടൊപ്പം നിന്ന് സ്കൂളിലെ തരിശുഭൂമിയിൽ കൃഷി ചെയ്തു സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറികൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർവ്വചന എൻ.എസ്.എസ്. വിദ്യാർത്ഥികൾ കൃഷി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഇഞ്ചി, ചേന, ചേമ്പ്, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. .വിദ്യാർത്ഥികൾക്ക് കാർഷീക മേഖലയിൽ പ്രായോഗിക പരിശീലനം നൽകി കൃഷി, പഠന പ്രവർത്തനങ്ങളുടെ ഭാഗമാക്കി കൃഷിയും അനുബന്ധ മേഖലയും കൂടുതൽ ആകർഷകമാക്കി മാറ്റാനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത് . പദ്ധതിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് മാടാല നിർവഹിച്ചു . പി എ അബ്ദുൽ നാസർ, വിജി യു പി , സുഭാഷ് ബാബു, ടിയ മെർലിൻ, ദേവദത്തൻ കെ എന്നിവർ സംസാരിച്ചു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *