കാർഷിക കലണ്ടർ പ്രകാശനം ചെയ്തു

മാനന്തവാടി: കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കർഷകർക്ക് സഹായമായി കലണ്ടർ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി കലണ്ടർ പ്രകാശനച്ചടങ് ഉദ്ഘാടനം ചെയ്തു. കാർഷിക വിദഗ്ധനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ദേവീന്ദർ ശർമ എ.കെ. ജയഭാരതിക്ക് നൽകി കലണ്ടർ പ്രകാശനം ചെയ്തു. തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഒ.വി. ജോൺസൺ അധ്യക്ഷനായി. തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി ചീഫ് എക്സി. ഓഫീസർ രാജേഷ് കൃഷ്ണൻ, പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ, സേവ് ഔവർ റൈസ് കാമ്പയിൻ ദേശീയ കോ- ഓർഡിനേറ്റർ ഉഷാ ശൂലപാണി, മാനന്തവാടി കൃഷി അസി. ഡയറക്ടർ ഡോ. വി.ആർ. അനിൽകുമാർ, കീ സ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ മുഹമ്മദ് റാഫി, ജൈവവൈവിധ്യ പരിപാലനസമിതി ജില്ലാ കണ്‍വീനർ ടി.സി. ജോസഫ്, കിഴങ്ങുവിള കർഷകൻ പി.ജെ. മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി കാർഷക വിജ്ഞാന ടീം, കല്പറ്റ ഹ്യൂംസ് സെന്റർ ഫോർ ഇക്കോളജി, കല്പറ്റ കീസ്റ്റോൺ ഫൗണ്ടേഷൻ, എള്ളുമന്ദം നാട്ടറിവ് പഠനകേന്ദ്രം എന്നിവ ചേർന്നാണ് കലണ്ടർ തയ്യാറാക്കിയത്.



Leave a Reply