April 29, 2024

കേരള മുസ്‌ലിം ജമാഅത്ത് കാബിനറ്റ് അസംബ്ലി സമാപിച്ചു

0
Img 20230516 161755.jpg
കൽപ്പറ്റ: ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ എല്ലാകാലവും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാൻ കഴിയില്ലന്നും മനുഷ്യരെ ഒന്നിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനുമുളള ആർജവമാണ് രാഷ്ട്രീയ പാർട്ടികൾ കാണിക്കേണ്ടതെന്നുമുള്ള സന്ദേശമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠമെന്നും കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കാബിനറ്റ് അസംബ്ലി അഭിപ്രായപ്പെട്ടു. കൽപ്പറ്റ ദാറുൽഫലാഹിൽ നടന്ന കാബിനറ്റ് അസംബ്ലി കൂറ്റമ്പാറ അബ്ദുറഹ് മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. കെ.ഒ അഹ്‌മദ്കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു. വി.എസ്.കെ.തങ്ങൾ, മുത്തുക്കോയതങ്ങൾ, എസ്.ശറഫുദ്ദീൻ, കെ.എസ് .മുഹമ്മദ് സഖാഫി, കെ.എ.സലാം ഫൈസി,കെ.കെ.മുഹമ്മദലി ഫൈസി, സി.എച്ച് നാസർ, പി.സി.അബുശ്ശദ്ദാദ്, ഇ.പി.അമ്പ്ദുല്ല സഖാഫി, എസ്.അബ്ദുല്ല പ്രസംഗിച്ചു. കൽപ്പറ്റ,മേപ്പാടി, സുൽത്താൻ ബത്തേരി, വെള്ളമുണ്ട സോൺ ഭാരവാഹികളും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും കാബിനറ്റ് അസംബ്ലിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *