കാത്ത് ലാബ് പ്രവർത്തനം ഉടൻ ആരംഭിക്കണം: യുവമോർച്ച

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലെ കാത്ത് ലാബ് ഏപ്രിൽ 2 ന് ഉദ്ഘാടനം ചെയ്തിട്ടും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ലാതെ സ്ഥിതിയിലാണ്. വയനാട്ടിലെ ജനങ്ങളെ സ്ഥിരം വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന നിലപാടിൽ നിന്ന് അധികൃതർ പിൻവലിച്ചു. ആവശ്യമായ സ്റ്റാഫിനെ നിയമിച്ചു കൊണ്ട് കാത്ത് ലാബിന്റെ പ്രവർത്തനം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. ശരത് കുമാർ പറഞ്ഞു.



Leave a Reply