September 28, 2023

ഭിന്നശേഷി അവകാശ നിയമം;ബോധവത്ക്കരണ ക്ലാസ് നടത്തി

0
IMG_20230516_172303.jpg
 കൽപ്പറ്റ :സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി അവകാശ നിയമത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് അധ്യക്ഷതവഹിച്ചു. കോഴിക്കോട് സി.ആര്‍.സി സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ ജെയ്സണ്‍ എം. പീറ്റര്‍ വിഷയാവതരണം നടത്തി.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴില്‍, സാമൂഹ്യ സുരക്ഷിതത്വം, ആരോഗ്യം, പുനരധിവാസം, സര്‍ക്കാരിന്റെ ചുമതലകള്‍ കര്‍ത്തവ്യങ്ങള്‍, സ്ഥാപന രജിസ്ട്രേഷന്‍ സഹായം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര സംസ്ഥാനതല ഉപദേശക ബോര്‍ഡ്, ജില്ലാ സമിതി തുടങ്ങിയ ഭിന്നശേഷി അവകാശ നിയമത്തിന്റെ വിവിധ വശങ്ങള്‍ എന്നിവയെക്കുറിച്ചും ക്ലാസെടുത്തു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. അശോകന്‍, സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *