April 24, 2024

നഗരസഭ ജീവനക്കാർക്ക് മുന്നിൽ വഴിയോര കച്ചവടക്കാരൻ്റെ ആത്മഹത്യ ഭീഷണി

0
Img 20230518 195153.jpg
മാനന്തവാടി: ബസ് സ്റ്റാൻഡിൽ വഴിയോര കച്ചവടക്കാരൻ്റെ ആത്മഹത്യ ഭീഷണി. അനധികൃത കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് കച്ചവടക്കാരനായ ചെറ്റപ്പാലം സ്വദേശി കാദർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി ഉയർത്തിയത്. .. പെട്രോൾ ശരിരത്തിലേക്ക് ഒഴിക്കുന്നതിനിടയിൽ സമീപത്ത് കൂടി നടന്ന് പോവുകയായിരുന്ന യാത്രക്കാരായ യുവതിയുടെയും കുട്ടിയുടെയും സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരുടെയും മേൽ പെട്രോൾ തെറിച്ചത് ഭീതി പരത്തി. തുടർന്ന് പോലീസും നാട്ടുകാരും ഇടപ്പെട്ടാണ് വലിയ അപകടം ഒഴിവാക്കിയത് . വർഷങ്ങളായി ബസ്സ് സ്റ്റാൻഡിൽ കച്ചവടം നടത്തുന്ന തന്നെ ഒഴിപ്പിക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർകയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് കാദർ ആരോപിച്ചു.
എന്നാൽ ശുചികരണം നടത്തുന്നതിനിടയിൽ
ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിൽ നിരത്തിയ സാധനങ്ങൾ എടുത്തു മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ആസൂത്രിതമായി തങ്ങളെ ആക്രമിക്കുകയും കരുതിയിരുന്ന പെട്രോൾ ശരിരത്ത് ഒഴിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നഗരസഭാ ജീവനക്കാർ പറഞ്ഞു, അതെ സമയം
മാനന്തവാടി നഗരത്തിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കുന്നതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി.നഗരസഭ ജീവനക്കാരും, കാദറും വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *