June 27, 2026

ഏ.ഡി.എസ് വാർഷികാഘോഷം നടത്തി

0
IMG_20230521_101414.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഏ.ഡി.എസ് വാർഷികാഘോഷം നടത്തി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. ഏ.ഡി.എസ്.പ്രസിഡണ്ട് രാജി വിനോദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റ്റി.കെ ഗോപി മുഖ്യപ്രഭാഷണവും, ആ ദരിക്കൽ ചടങ്ങും നടത്തി. റെജീന സ്വാഗതം പറഞ്ഞു. കുടുംബശ്രീയും, ഹരിത കർമ്മ സേനയെ കുറിച്ച് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അസീസ് ക്ലാസ്സ് എടുത്തു. മാനന്തവാടി ജനമൈത്രി എക്സൈസ് ഉദ്യോഗസ്ഥരായ ശശി.കെ, മൻസൂർ തലപ്പുഴ എന്നിവർ ലഹരിക്കെതിരെ ക്ലാസ്സെടുത്തു. റീത്ത ജോർജ്ജ്, സിസിലി ടീച്ചർ, സംന, അനിത, ആശ വർക്കർ പ്രീത എന്നിവർ ആശംസകൾ നേർന്നു. സുലോചന ടീച്ചർ നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *