മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു :ഒരാള്‍ക്ക് പരിക്ക്
മീനങ്ങാടി: മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നടക്കാവ് സ്വദേശി ഷെറിനും കുടുംബവും സഞ്ചരിച്ച കാറാണ് എട്ട് അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഷെറിന്റെ മാതാവിനാണ് അപകടത്തില്‍ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കോഴിക്കോട് ഇഖ്‌റ ഹോസ്പ്പിറ്റലിലേക്ക് കൊണ്ടു പോയി.കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കുടുംബം രാവിലെ എട്ട് മണിയോടെ കുട്ടിരായിന്‍ പാലത്തിന് സമീപം വെച്ചാണ് അപകടത്തില്‍ പെട്ടത്.ഷെറിനോടൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Leave a Reply