ബസ് വെയിറ്റിംഗ് ഷെഡ്ഡിന് മുകളിലേക്ക് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കൽപ്പറ്റ : ഇന്നലെത്തെ കനത്ത കാറ്റിലും മഴയ്ക്കും ബസ് വെയിറ്റിംഗ് ഷെഡ്ഡിന് മുകളിലേക്ക് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാട്ടിക്കുളം പനവല്ലി ചുരന്‍ പ്ലാക്കല്‍ പി.എന്‍.ഉണ്ണിയുടെയും ശ്രീജയുടെയും മകന്‍ നന്ദു (19) ആണ് മരിച്ചത്. മേപ്പാടി വിംസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്കാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാല് മണിയോടെ കല്‍പ്പറ്റ പുളിയാര്‍ മലയിലായിരുന്നു കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് അപകടമുണ്ടായത്.സഹോദരങ്ങള്‍: ദേവപ്രിയ, ഋതു ദേവ്.ഐടിഐ വിദ്യാര്‍ത്ഥിയായിരുന്നു നന്ദു.



Leave a Reply