പരിമിതികൾക്കുള്ളിലും മിന്നുന്ന വിജയവുമായ് വാളവയൽ ഗവ: ഹൈസ്കൂൾ
വാളവയൽ : പത്താം തര പരീക്ഷയിൽ നൂറ് മേനി നേട്ടവുമായ് വാളവയൽ ഗവ: ഹൈസ്കൂൾ . കഴിഞ്ഞ 12 വർഷങ്ങളായ് കോട്ടമില്ലാതെ തുടരുകയാണ് വാളവയലിന്റെ ഈ വിജയ ഗാഥ. ഇത്തവണ പരീക്ഷയെഴുതിയ 53 വിദ്യാർത്ഥികളിൽ മുഴുവൻ പേരും വിജയിയ്ക്കുകയും 11 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിയ്ക്കുകയും ചെയ്തു. എൽ.പി. യും ഹൈസ്കുളുമുണ്ടായിട്ടും യു.പി. വിഭാഗമില്ലാതെ ദുരിതമനുഭവിയ്ക്കുന്നതിനിടയിലും ആശ്വാസമേകുന്നതാണ് ഈ വിജയത്തിളക്കം .
Leave a Reply