June 27, 2026

പാലാക്കുളി ഡിവിഷനിലെ ഗ്രാമോത്സവവും, അങ്കൺവാടി വാർഷികവും, വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനവും മെയ് 26 ന്

0
20230523_192615.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി നഗരസഭ പാലാക്കുളി ഡിവിഷനിലെ ഗ്രാമോത്സവവും, അങ്കൺവാടി വാർഷികവും, വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനവും മെയ് 26 ന് വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4 മണിക്ക് കുടുംബശ്രീ അംഗങ്ങളുടെ വടം വലി മത്സരം,, 5.30ന് വലിച്ചെറിയൽ മുക്ത വാർഡ് പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ സി കെ രത്ന വല്ലി നിർവ്വഹിക്കും, വിവിധ കലാ പരിപാടികളും ഉണ്ടാകും. മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം എം അബ്ദുൾ കരീം സമമാന ദാനം നിർവ്വഹിക്കും, അങ്കൺവാടി, കുടുംബശ്രീ, വാർഡ് വികസന സമിതി, സ്വാശ്രയസംഘങ്ങൾ, എനിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.വാർത്താ സമ്മേളനത്തിൽ ഡിവിഷൻ കൗൺസിലർ എം നാരായണൻ, എസ് ടി ജോസഫ്, കെ ആർ രഘുനാഥൻ, ഉഷ മെതിയറ, കെ വി അന്നമ്മ ,, വിനീഷ് കോട്ടായി, രാഘവൻ കിഴക്കേ വീട് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *