August 27, 2026

അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം

0
20230523_192951.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പിലാക്കാവ് അടിവാരത്ത് പ്രവർത്തനം ആരംഭിക്കുന്ന ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത്  ആൻ്റ് വെൽനസ് സെൻ്ററിൻ്റെ ഉദ്ഘാടനം മെയ് 25 ന് വൈകുന്നേരം 5.30ന് ചെയർപേഴ്സൺ സി കെ രത്ന വല്ലി നിർവ്വഹിക്കുമെന്ന് ഭരണസമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു, ഫാർമസി ഉദ്ഘാടനം ഡി എം ഒ ഡോ: പി ദിനീഷും, ഒ പി കൗണ്ടർ ഉദ്ഘാടനം ഡി പി എം ഡോ: സമീഹ സെയ്തലവിയും നിർവ്വഹിക്കും, ആർദ്രം നോഡൽ ഓഫീസർ ഡോ: സുഷമ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് ഉച്ചക്ക് 1 മണി മുതൽ 7 മണി വരെ ആശുപത്രി പ്രവർത്തിക്കുക. ആവശ്യമായ മരുന്നും സെൻ്ററിൽ ലഭിക്കും, ചെയർപേഴ്സൻ സി കെ രത്നവല്ലി, ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർ ഡോ: ടി ആർ ഗീതു കൃഷ്ണ, കൗൺസിലർമാരായ പി വി ജോർജ്, പി വി എസ് മുസ, വി യു ജോയ്, മാർഗരറ്റ് തോമസ്, ടിജി ജോൺസൻ, ഷീജ മോബി, ലൈല സജി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *