ഷീന ദിനേശനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

വെള്ളമുണ്ട :ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി രണ്ടു വെള്ളി മെഡലുകൾ നേടിയ മാനന്തവാടി വെള്ളമുണ്ട സ്വദേശിനി ഷീന ദിനേശനെ ഡിവൈഎഫ്ഐ അനുമോദിച്ചു. ഷീന ദിനേശിന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ വെള്ളമുണ്ട മേഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. മേഖലാ സെക്രട്ടറി അഷ്റഫ് കൊമ്പൻ, മേഖലാ പ്രസിഡണ്ട് സിജോ , അസ്ജൽ കെ പി , ശ്യാം , ബെന്നി പി സി , സുജിത് , നവനീത് , ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply